Showing posts with label Daily Test 3. Show all posts
Showing posts with label Daily Test 3. Show all posts

Tuesday, 9 August 2016

ഇയാൻഡാ പ്രതിദിന പരീക്ഷ 3



ഇയാൻഡാ പ്രതിദിന പരീക്ഷ 3

Eyanda Daily Test

1.     മണ്ണും ജലവും ഇല്ലാതെ സസ്യങ്ങളെ ശാസ്ത്രീയമായി വളർത്തുന്ന രീതി?
2.     മലബാറിലെ തരുലതാദികളെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥം?
3.     സസ്യങ്ങളുടെ വാർഷിക വലയങ്ങൾക്കനുസരിച്ച് കാലപ്പഴക്കം നിർണ്ണയിക്കുന്ന രീതി?
4.     ഏറ്റവും ഉയരം കൂടിയ വൃക്ഷം?
5.     സസ്യവളർച്ച അളക്കാനുപയോഗിക്കുന്ന ഉപകരണം?
6.     തീപിടിക്കാത്ത തടിയുള്ള വൃക്ഷം?
7.     ലോകത്തിലെ ഏറ്റവും വലിയ വൃക്ഷം?
8.     സസ്യത്തിന്റെ മൃദുഭാഗങ്ങൾ നിർമ്മിച്ചിരിക്കുന്ന കലകൾ?
9.     ജീവന്റെ അടിസ്ഥാന കണിക എന്നറിയപ്പെടുന്നത്?
10.  അന്തരീക്ഷത്തിലെ ഈർപ്പം വലിച്ചെടുക്കാൻ കഴിവുള്ള പ്രത്യേക വേരുള്ള സസ്യം?
11.  സസ്യങ്ങളിൽ കോശഭിത്തി നിർമ്മിച്ചിരിക്കുന്ന പദാർത്ഥം?
12.  ഹോർത്തൂസ് മലബാറിക്കസിന്റെ ഗ്രന്ഥഭാഷ?
13.  സസ്യചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?
14.  ഉപ്പുവെള്ളത്തിൽ വളരുന്ന സസ്യങ്ങൾ അറിയപ്പെടുന്നത്?
15.  പൂർണ്ണമായും സൂര്യപ്രകാശത്തിൽ വളരുന്ന സസ്യങ്ങൾ അറിയപ്പെടുന്നത്?


ഉത്തരങ്ങൾ

1.     എയ്റോപോണിക്സ്
2.     ഹോത്തൂസ് മലബാറിക്കസ്
3.     ഡെൻഡ്രോക്രോണോളജി
4.     യൂക്കാലിപ്റ്റ്സ് റെഗ്നൻസ്
5.     ആക്സനോമീറ്റർ
6.     ഒംബു
7.     ജയന്റ് സെക്വയ (ജനറൽ ഷെർമ്മൻ)
8.     പാരൻകൈമ
9.     പ്രോട്ടോ പ്ലാസം
10.  മരവാഴ
11.  സെല്ലുലോസ്
12.  ലാറ്റിൻ
13.  ക്രെസ്കോഗ്രാഫ്
14.  ഹാലോഫൈറ്റുകൾ
15.  ഹീലിയോഫൈറ്റുകൾ